മോഹന്‍ലാലിന്റെ സിനിമകളെല്ലാം ഗംഭീരമാണെന്ന അഭിപ്രായം തനിക്കില്ലെന്നും ചില സിനിമകളില്‍ മോഹന്‍ലാലിന്റെ പ്രകടനം ആവശ്യത്തില്‍ കൂടുതല്‍ നാടകീയമാകുമെന്നും സംവിധായകനും ഛായാഗ്രാഹകനുമായ വേണു.
മോഹന്‍ലാലിന്റെ ചില സിനിമകള്‍ കാണുമ്പോള്‍ അദ്ദേഹത്തിന് ഇത് ആവശ്യമുണ്ടായിരുന്നോ എന്നുതോന്നും. ഇതൊന്നും ഒരുപക്ഷേ അദ്ദേഹം ബോധപൂര്‍വം ചെയ്യുന്നതായിരിക്കില്ല. ആ സിനിമയുടെ സാഹചര്യമാകാം. സംവിധായകന് അത് ആവശ്യപ്പെടുന്നുണ്ടാകാം. എന്നാലും മോഹന്‍ലാലിന് വീഴ്ച പറ്റിയെന്നേ ഞാന്‍ പറയൂ എന്ന് വേണു പറഞ്ഞു.
നല്ല ശബ്ദവും മുഖവും ശരീരവുമൊക്കെ അഭിനേതാക്കളുടെ ടൂള്‍സാണ്. എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ച് ഇതൊന്നും അദ്ദേഹത്തിന് ഫേവറബിളല്ലായിരുന്നു. പെര്‍ഫെക്ട് ഫോട്ടോ ഫേസുള്ള നടനല്ല ലാല്‍. എന്നിട്ടും കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി മോഹന്‍ലാല്‍ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സാണ് -വേണു പറയുന്നു.
ഫീച്ചേഴ്സല്ല, അഭിനയമാണ് മോഹന്‍ലാലിന്റെ സൗന്ദര്യം. മോഹന്‍ലാലിന്റെ കണ്ണുകളാണ് എനിക്ക് ആകര്‍ഷകമായി തോന്നിയിട്ടുള്ളതെന്നും വളരെ ലൈവ്ലിയായ കണ്ണുകളാണ് അദ്ദേഹത്തിന്റേതെന്നും വേണു പറഞ്ഞു. സിനിമാ മാസിക നാനയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വേണുവിന്റെ അഭിപ്രായം.
Discussion about this post