ലക്ഷദ്വീപ്: മിനിക്കോയ് ദ്വീപിന് സമീപം ആയുധങ്ങളും ലഹരി മരുന്നുമായി ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത കേസില്‍ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. തമിഴ്നാട്ടില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സത്ഗുണ ആണ് എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്.
കേസില്‍ ശ്രീലങ്കന്‍ സ്വദേശികള്‍ അടക്കം 9 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കേസിലെ പ്രധാന ആസൂത്രകനായ സത്ഗുണ എന്ന സബേശനെ പിടികൂടിയത്.
നിരോധിത സംഘടന എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ പ്രവര്‍ത്തകനായിരുന്നു സത്ഗുണയെന്ന് എന്‍ഐഎ വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ നിന്ന് 300 കിലോ ഹെറോയിനുമായി പോയ രവി ഹന്‍സി എന്ന ശ്രീലങ്കന്‍ ബോട്ടിനെ മാര്‍ച്ച് 25 നാണ് തീരസംരക്ഷണ സേന പിടികൂടിയത്.
Discussion about this post