Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രേതബാധ ഒഴിപ്പിക്കാനെത്തി നാലുപവനുമായി മുങ്ങിയ പ്രതി അറസ്റ്റില്‍

by Brave India Desk
Oct 8, 2021, 10:03 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അധ്യാപികയിൽനിന്നും നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

തുടർച്ചയായി ദുസ്വപ്നങ്ങൾ കാണാറുള്ള അധ്യാപിക പ്രേതാനുഭവങ്ങൾ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുർമന്ത്രവാദിയുമായി പരിചയപ്പെടുന്നത്. പാരാ സൈക്കോളജിയിൽ റിസർച്ച് ഫെല്ലോ ആണെന്ന് ഇയാൾ പറഞ്ഞിരുന്നു. പ്രേതബാധ ഒഴിപ്പിക്കുന്നതിന് ഇയാൾ രണ്ടുതവണ അധ്യാപികയുടെ വീട്ടിലെത്തി.

Stories you may like

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

തുടർന്ന് ബാധ ആവാഹിക്കാനെന്നുപറഞ്ഞ് ഇയാൾത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു ഡപ്പിയിൽ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ മാല വെയ്ക്കാൻ ആവശ്യപ്പെട്ടു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നും ധരിപ്പിച്ചു.

നാലുദിവസംകഴിഞ്ഞ് ഡപ്പി തുറക്കട്ടേയെന്ന് അധ്യാപിക ചോദിച്ചു. ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനെകണ്ട് ചോദിച്ചിട്ട് ആകാമെന്ന് ഇയാൾ അറിയിച്ചു. സംശയംതോന്നിയ വീട്ടമ്മ ഡപ്പി തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന്, കോട്ടയം ഡിവൈ.എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു.ഡേവിഡ്‌ ജോൺ എന്ന വ്യാജ ഫെയ്‌സ്ബുക്ക്‌ പ്രൊഫൈലിലൂടെയാണ് ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ഇങ്ങനെ നിരവധി സ്ത്രീകളെ പറ്റിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നൽകിയിട്ടില്ല.

തർക്കങ്ങളിൽ ഇടപെട്ട് ഭീഷണിപ്പെടുത്തിയും പ്രതി പലരിൽനിന്നും പണംതട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി ഡി. ശില്പയുടെ നിർദേശത്തെത്തുടർന്ന് എ.എസ്.ഐ. കെ.ആർ. അരുൺകുമാർ, പി.ബി. ഉദയകുമാർ, സി.പി.ഒ.മാരായ കെ.എൻ. രാധാകൃഷ്ണൻ, പി.എം. നിസാർ എന്നിവരടങ്ങുന്ന സംഘമാണ് കട്ടപ്പനയിൽനിന്നും പ്രതിയെ പിടികൂടിയത്. ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ. ഷിജിയുടെ നേതൃത്വത്തിലാണ് അന്വേണം. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡുചെയ്തു.

Tags: man arrestedfraud
ShareTweetSendShare

Latest stories from this section

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

Discussion about this post

Latest News

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

ലിവ്-ഇൻ പങ്കാളികൾക്ക് പണികിട്ടി; രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്ന് മാസം തടവ്! മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് വരുന്നു, കരട് റിപ്പോർട്ട് സമർപ്പിച്ചു

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

69 വർഷത്തെ ശാപം:ഒരു ആയുസ്സിന്റെ കാത്തിരിപ്പ്!:സർക്കാർ എഴുതിത്തള്ളിയ എയർ ഇന്ത്യ:ഹോംകമിംഗ്’ സ്റ്റോറി

69 വർഷത്തെ ശാപം:ഒരു ആയുസ്സിന്റെ കാത്തിരിപ്പ്!:സർക്കാർ എഴുതിത്തള്ളിയ എയർ ഇന്ത്യ:ഹോംകമിംഗ്’ സ്റ്റോറി

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies