മുംബൈ : ഇന്ത്യന്‍ സിനിമയുടെ ‘ഷഹന്‍ഷാ’ അമിതാഭ് ബച്ചന് ഇന്ന് പിറന്നാള്‍. പൊതുവേ സാമൂഹിക മാദ്ധ്യമങ്ങളില്‍ സജീവമായ ബച്ചന്‍ തന്റെ 79ാം പിറന്നാള്‍ ദിനത്തില്‍ ഒരു സ്റ്റൈലിഷ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരുന്നു. ’80 കളിലേക്ക് കടക്കുന്നു’ എന്ന് അടിക്കുറിപ്പ് നൽകി കൊണ്ടാണ് ഫോട്ടോ പോസ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏവരും ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദ കമന്റ് വിഭാഗത്തില്‍ നടത്തിയ തിരുത്താണ്. പിതാവിന് 79 -ാം ജന്മദിനമാണെന്ന് ശ്വേത ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ഗ്രേ ജാക്കറ്റും കറുത്ത സ്വെറ്റ് പാന്റ്സും ഫ്ളൂറസന്റ് നിറത്തിലുള്ള ഷൂസും അണിഞ്ഞ് നടന്നു പോകുന്ന സീനിയര്‍ ബച്ചനെയാണ് ആ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട്, ’80 -ലേക്ക് കടക്കുന്നു ..’ എന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ എഴുതി. ഇവിടെയാണ് ശ്വേത,’79 -ാമത്’ എന്ന് അഭിപ്രായപ്പെട്ടത്. കൂടെ ഒരു ഹാര്‍ട്ട് ഇമോജിയും ചേര്‍ത്തു. അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദ ഉയര്‍ത്തിയ കൈകളുടെ ഇമോജി കൊണ്ട് റിയാക്റ്റ് ചെയ്യുകയും ചെയ്തു. ‘ഗ്യാങ്സ്റ്റര്‍’ എന്നാണ് രണ്‍വീര്‍ സിംഗ് അഭിപ്രായപ്പെട്ടത്. ഭൂമി പഡ്‌നേക്കര്‍ എഴുതിയത്, ‘സ്വാഗ് .. ജന്മദിനാശംസകള്‍ സര്‍’ എന്നായിരുന്നു
ബ്രഹ്മാസ്ത്ര, ജുണ്ഡ്, മേയ്ഡേ, ഗുഡ്ബൈ എന്നിവയാണ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍. ഇതു കൂടാതെ ഹോളിവുഡ് ചിത്രമായ ദ് ഇന്റേണിന്റെ ഹിന്ദി പതിപ്പിലും ബച്ചന്‍ അഭിനയിക്കുന്നുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം ദീപികാ പദുക്കോണ്‍ ബച്ചന്റെ നായികയായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റോബര്‍ട്ട് ദെ നിരോ, ആനി ഹാത്ത്‌വേ എന്നിവരുമാണ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പില്‍ വേഷമിട്ടത്. പ്രഭാസും ദീപികാ പദുക്കോണും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രവും ബച്ചന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്..
Discussion about this post