ബെംഗളൂരു: നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വിമാനത്താവളത്തിലും വെള്ളം കയറി. കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെള്ളം കയറിയത് . ഇതോടെ ടെര്‍മിനലില്‍ എത്താന്‍ ട്രാക്ടറുകളെ ആശ്രയിച്ച് യാത്രക്കാര്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
കാറുകള്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താന്‍ കഴിയാതെ വന്നതോടെയാണ് യാത്രക്കാര്‍ ട്രാക്ടറുകളെ ആശ്രയിച്ചത്.കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകിയിരുന്നു.
ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പുണെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. 11 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങ്, ഡിപാര്‍ച്ചര്‍ പ്രതിസന്ധി നേരിട്ടത്.
Discussion about this post