മഞ്ചേരി: എന്‍എസ്എസ് കൈവിട്ടാലും വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയില്‍ നായന്മാരുണ്ടാകുമെന്ന്് മലബാര്‍ നായര്‍ സമാജം. എസ്എന്‍ഡിപി മുന്‍കൈ എടുത്ത് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വെള്ളാപ്പള്ളി നടേശനുമായി നടത്തിതായി മലബാര്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംവരണവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപിയുമായി തര്‍ക്കമില്ല. അവര്‍ക്ക് ലഭിക്കുന്ന സംവരണം നിലനിര്‍ത്തി തന്നെ നായര്‍ സമുദായത്തെ പരിഗണിക്കാവുന്ന സാഹചര്യമുണ്ട്. ആ തലത്തിലുള്ള ധാരണയാണ് മലബാര്‍ സമാജം ആലോചിക്കുന്നത്.
നേരത്തെ സംവരണം സംബന്ധിച്ച് വിട്ടുവീഴ്ച നടത്തിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എസ്എന്‍ഡിപിയുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്നും മലബാര്‍ നായര്‍ സമാജം വിലയിരുത്തുന്നു.
ഹിന്ദുസമുദായങ്ങളുടെ കൂടി ക്ഷേമത്തിനായി രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ മലബാര്‍ നായര്‍ സമാജത്തിന് അനുകൂല നിലപാടാണ് ഉള്ളത്.
എന്‍എസ്എസ് പുതിയ പാര്‍ട്ടിയുണ്ടാക്കാനില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മലബാര്‍ നായര്‍ സമാജത്തിന്റെ നിലപാട് ഏറെ നിര്‍ണായകമാണ്.
Discussion about this post