തിരുവനന്തപുരം: പൂജപ്പുരയിൽ അച്ഛനും മകനും കുത്തേറ്റു മരിച്ചു. മുടവൻമുകൾ സ്വദേശികളായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കാരണം എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ സുനിലിന്റെ മരുമകൻ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുനിൽ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അരുണും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ. ഇതേത്തുടർന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്കു മടങ്ങി എത്തിയിരുന്നു. ഇവരെ തിരികെ കൊണ്ടു പോകാനായി അരുൺ വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി. എന്നാൽ ബന്ധം തുടരാൻ താൽപര്യമില്ലെന്നു സുനിൽ പറഞ്ഞതു പ്രകോപനത്തിനു കാരണമായി.
തുടർന്ന് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും അഖിലിനെയും അരുൺ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണു കുത്തേറ്റത്. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പ്രതി അരുണ്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കത്തിയാക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. സുനിലിന്റെ അഖിലിന്റേയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post