ഓസ്ലോ: നോര്‍വേയില്‍ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി. നോര്‍വേയിലെ കോങ്‌സ്ബര്‍ഗ് നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 37 കാരനായ ഡാനിഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. കോങ്‌സ് ബെര്‍ഗ് നഗരത്തില്‍ ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം നടന്നത്. സംഭവം നടന്ന് അരമണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു
‘ആവനാഴിയില്‍ കുറേ അമ്പു നിറച്ച ഒരാള്‍ നഗരത്തില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് ആളുകള്‍ ചിതറിയോടുന്നതാണ് കണ്ടത്. അക്കൂട്ടത്തില്‍ തന്‍റെ കുഞ്ഞിനെ തോളിലെടുത്ത് ഓടുന്ന ഒരു അമ്മയും ഉണ്ടായിരുന്നു’ -സംഭവത്തില്‍ ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. അക്രമണം രാജ്യത്തെ നടുക്കിയെന്ന് നോര്‍വേ പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗ് അറിയിച്ചു.











Discussion about this post