Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

by Brave India Desk
Apr 20, 2026, 02:59 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമയിലെ മാസ്സ് ക്ലാസ്സിക് ചിത്രമായ ‘ഗോഡ്ഫാദറിലെ’ ഓരോ കഥാപാത്രവും ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ അതിൽ ഏറ്റവും കരുത്തുറ്റതും എന്നാൽ വൈകാരികവുമായ അടിത്തറയുള്ള കഥാപാത്രമാണ് തിലകൻ അനശ്വരമാക്കിയ ബാലരാമൻ. എൻ.എൻ പിള്ളയുടെ ‘അഞ്ഞൂറാന്റെ’ വലംകൈയ്യായി, പിതാവിന്റെ ആജ്ഞകൾക്ക് മറുവാക്കില്ലാത്ത മൂത്തമകനായി തിലകൻ നിറഞ്ഞാടിയ ആ കഥാപാത്രത്തെ എത്ര അഭിനന്ദിച്ചാലും ആരും തന്നെ അതിനെ തെറ്റുപറയില്ല.

ബാലരാമൻ എന്ന കഥാപാത്രത്തെ ആഴത്തിൽ മനസിലാക്കിയാൽ ആയാൽ വെറുമൊരു മകനല്ല, അഞ്ഞൂറാൻ എന്ന ഏകാധിപതിയായ പിതാവിന്റെ വിശ്വസ്തനായ കമാൻഡറാണ് എന്ന് നമുക്ക് മനസിലാകും. അച്ഛന്റെ വചനം ലംഘിക്കാത്ത, കുടുംബത്തിന്റെ അഭിമാനത്തിനായി ഏതറ്റം വരെയും പോകുന്ന ഒരു ‘ലോയലിസ്റ്റ്’. സ്വന്തം ഇഷ്ടാനിഷ്ടങ്ങളേക്കാൾ അച്ഛന്റെ വാക്കുകൾക്ക് ബാലരാമൻ നൽകുന്ന വിലയാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

സിനിമയുടെ തുടക്കത്തിൽ കടപ്പുറം കാർത്ത്യാനി പിടിച്ചുകൊണ്ടുപോയി ഭർത്താവാക്കാൻ ശ്രമിക്കുന്ന പയ്യനെ രക്ഷിക്കാൻ അഞ്ഞൂറാന്റെ അടുത്തേക്ക് സഹായവുമായി ആളുകൾ എത്തുന്ന രംഗമുണ്ട്. തുടക്കത്തിൽ അവരെ പുച്ഛിക്കുന്ന അഞ്ഞൂറാൻ, കാർത്ത്യാനിക്ക് സംരക്ഷണം നൽകുന്നത് തന്റെ ശത്രുവായ ആനപ്പാറ അച്ചാമ്മയാണെന്ന് അറിയുമ്പോൾ പിന്നെ അയാളുടെ രീതികൾ മാറ്റുന്നു. തന്റെ നാല് മക്കളെയും ഫോണിൽ വിളിക്കുന്ന അഞ്ഞൂറാൻ അവരോട് വീട്ടിലേക്കെത്താൻ പറയുന്നു. അച്ഛൻ ഫോൺ വിളിക്കുമ്പോൾ ഉള്ള ബലരാമന്റെ മുഖഭാവത്തിൽ തുടങ്ങി ശേഷമുള്ള അയാളുടെ പ്രവർത്തിയിൽ ആ ബഹുമാനം പ്രകടമായിരുന്നു. പിന്നീട് കടപ്പുറത്തേക്ക് ചെല്ലുമ്പോൾ അവിടെ മാസ് ഡയലോഗ് അടിക്കുന്ന വില്ലനോട്, പിന്നെ അവനൊന്നും പറയാൻ പറ്റാത്ത രീതിയിൽ ഉള്ള വർത്തമാനമാണ് ബലരാമൻ പറയുന്നത്. അവിടെ തുടങ്ങുന്ന ആ മാസ് സ്റ്റൈൽ സിനിമയിലുടനീളം അദ്ദേഹം നിലനിർത്തിയിട്ടുണ്ട്.

അനുജനെ ആരോ തല്ലിയെന്ന് കേട്ട് അവന്റെ ഹോസ്റ്റലിലേക്ക് വരുന്ന ബലരാമൻ അവിടെ കണ്ട എല്ലാവരെയും അടിക്കുകയാണ്. എന്തിന് ഹോട്ടൽ വാർഡനെ പോലും അയാൾ വെറുതെ വിടുന്നില്ല എന്നതാണ് രസകരം. എങ്ങനെ എങ്കിലും പ്രശ്നം പറഞ്ഞ് തീർക്കാൻ ശ്രമിക്കുന്ന അനിയനോട് ” ഇനി അവന്മാർ ചോദിക്കാൻ വന്നാൽ, കുത്തി കുടൽ പുറത്തിട്ടേക്ക്. ബാക്കി നമുക്ക് നോക്കടാ” എന്നും പറഞ്ഞ് തിലകൻ നടക്കുകയാണ്. അതിനിടയിൽ അനുജനെ തല്ലിയ ആനപ്പാറ അച്ഛമ്മയുടെ മകനെ, സിദ്ധിക്ക് അവതരിപ്പിച്ച വീരഭദ്രനെ കാണുമ്പോഴും അയാളെ ഒന്ന് വിരട്ടുന്ന, മേലിൽ ഇത് ആവർത്തിക്കരുതെന്ന് പറയുന്ന ശാസന നൽകുകയും ചെയ്യുന്നുണ്ട് ബലരാമൻ.

ഇളയ അനിയന് ആനപ്പാറ അച്ഛമ്മയുടെ കൊച്ചുമകളോട് തോന്നുന്ന ഇഷ്ടവും അതിന് ശേഷം ഉണ്ടാകുന്ന പൊല്ലാപ്പുകളിലും എല്ലാം അയാൾ അസ്വസ്ഥനാണ് എങ്കിലും അച്ഛനെ ധിക്കരിച്ച് അയാൾ ഒന്നും ചെയ്യുന്നില്ല. അതിനിടയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട രണ്ട് അനുജന്മാരെ കടപ്പുറത്ത് ആരോ തല്ലിയെന്ന് കേട്ട ഉടൻ ജീപ്പുമായി പാഞ്ഞെത്തി അവരെ രക്ഷിച്ച ശേഷം കൊടേഷൻ കൊടുത്ത ആനപ്പാറ വീട്ടിലേക്ക് ബലരാമൻ പോകുന്ന രംഗമുണ്ട്.

ആനപ്പാറ അച്ഛമ്മയും കരുത്തരായ നാല് മക്കളും ഉള്ള ആ വീട്ടിലേക്ക് ഒരു ആൾ ബലവും ഇല്ലാതെ തള്ളിയകറയുന്ന അയാൾ അവരെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയാണ്. അവസാനം വലിയ വഴക്കിന് ശേഷം അനുജനോട് ഇഷ്ടപെട്ട പെണ്ണിനെ താലി കെട്ടാൻ അയാൾ ആവശ്യപെടുന്നു. ” അച്ഛൻ പറയാതെ കെട്ടില്ല “എന്ന അനുജന്റെ വാക്കുകളോട് ” അച്ഛൻ പറഞ്ഞു, ആ മനസ് പറയുന്നത് എനിക്ക് കേൾക്കാം” എന്നാണ് ബലരാമൻ പറയുന്നത്.

അച്ഛനെ, ബാലരാമനോളം മനസിലാക്കിയ മറ്റൊരു മകൻ ഇല്ല ഈ ഒറ്റ ഡയലോഗ് നമുക്ക് കാണിച്ചു തരുന്നു. തിലകൻ എന്ന മഹാനടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ‘മാസ്സ്’ കഥാപാത്രങ്ങളിൽ ഒന്നായി ബാലരാമൻ ഇന്നും മലയാളികളുടെ ഉള്ളിൽ ജ്വലിച്ചു നിൽക്കുന്നു. ആനപ്പാറക്കാരെ വിറപ്പിച്ച ആ ഗർജ്ജനം ഇന്നും സിനിമാപ്രേമികൾക്ക് ആവേശമാണ്.

Tags: thilakanGODFATHER
ShareTweetSendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies