ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു പെണ്‍കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോയില്‍, സുന്ദരിയായ പെണ്‍കുട്ടി രണ്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നടക്കുന്നതായി കാണാം. അവള് എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്.
She asked the officer permission to say goodbye to her aunt at the airport. pic.twitter.com/bcsb9rnxt6
— Gautam Trivedi (@KaptanHindostan) October 14, 2021
അനുമതി കിട്ടിയ ഉടന്‍ അവള് ആന്റിയുടെ അടുത്തേക്ക് ഓടി. ആന്റിയെ വിളിക്കുമ്പോള്‍ അവര്‍ തിരിഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ ഓടിവരുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
Discussion about this post