ഡൽഹി: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ ആക്രമിക്കുകയും ഹിന്ദു വംശഹത്യ നടത്തുകയും ചെയ്യുന്ന ഇസ്ലാമിക മൗലികവാദികൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. കാബയിൽ ഇസ്ലാമിന് മുൻപുണ്ടായിരുന്ന അറബ് ദേവതകളുടെ 360 വിഗ്രഹങ്ങൾ പ്രവാചകൻ മുഹമ്മദ് തകർത്തിരുന്നു. അതേ പാതയാണ് അദ്ദേഹത്തിന്റെ അനുയായികളും പിന്തുടരുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
Mohammad destroyed 360 idols of pagans inside Kaaba. His followers have been following in his footsteps.
— taslima nasreen (@taslimanasreen) October 17, 2021
ബംഗ്ലാദേശിലെ കമ്മ്യൂണിസ്റ്റുകൾ എല്ലാക്കാലവും ജിഹാദികൾക്കുള്ള പിന്തുണ തുടരുകയാണെന്നും തസ്ലീമ നസ്രീൻ ആക്ഷേപിച്ചു. സുബോധവും സൗഹാർദവും പുലർത്തുന്നവരുടെ എണ്ണം ബംഗ്ലാദേശി മുസ്ലീങ്ങൾക്കിടയിൽ തുലോം തുച്ഛമാണെന്നും തസ്ലീമ നസ്രീൻ ചൂണ്ടിക്കാട്ടി.
Qawmi madrasas are the breeding grounds for jihadis. Bangladeshi communists always support jihadis,and justify all jihadi activities only because jihadis are against the common enemy America. Communists are not communists anymore, they have become Qawminists.
— taslima nasreen (@taslimanasreen) October 17, 2021
അതേസമയം ദുർഗാ പൂജയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആരംഭിച്ച ആക്രമണങ്ങൾ തുടരുകയാണ്. പത്ത് വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മുഴുവൻ സ്ത്രീകളെയും ഇസ്ലാമിക മൗലികവാദികൾ കൂട്ടബലാത്സംഗം ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കലാപത്തിൽ ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും കൊലപാതകങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post