ചുരു: ഹോം വർക്ക് ചെയ്യാത്തതിന് ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിനാല് വയസ്സുകാരനായ ഗണേശാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹോം വർക്ക് ചെയ്തില്ലെന്ന് അറിയിച്ച് അധ്യാപകൻ തന്നെ ഫോണിൽ വിളിച്ചതായി ഗണേശിന്റെ അച്ഛൻ പൊലീസിനോട് പറഞ്ഞു. പിന്നീട് ഗണേശിന് സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും ഫോൺ വന്നു. സ്കൂളിലെത്തിയപ്പോൾ മകൻ നിലത്ത് വീണു കിടക്കുന്നതാണ് കണ്ടതെന്നും
അദ്ദേഹം പറഞ്ഞു.
കുട്ടിയെ ഉടൻ സുജനഗഢ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും മരണം നേരത്തേ തന്നെ സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post