മുംബൈ: ആര്യൻ ഖാൻറെ ജാമ്യാപേക്ഷ തള്ളിയത് ഷാറൂഖിനും കുടുംബത്തിനും കനത്ത തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ. മുംബൈ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആര്യൻഖാൻ .
ആർതർ റോഡ് ജയിലിലാണ് ആര്യൻഖാൻ റിമാൻറിൽ കഴിയുന്നത്. ഷാരൂഖ് ഖാൻ മകൻ ആര്യനെ കാണാൻ ജയിലിലെത്തിയതായാണ് റിപ്പോർട്ട്. ജാമ്യം ലഭിക്കാത്തതിനാൽ ആര്യൻഖാൻ വളരെ നിരാശയിലാണെന്നും ജയിലിൽ ആരുമായും ആര്യൻഖാൻ സംസാരിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ആര്യന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചി കഴിഞ്ഞു.
ആര്യന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നാണ് പ്രോസിക്യൂഷൻ വാദം. തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഹർജി എതിർത്തുകൊണ്ട് സർക്കാർ കോടതിയെ അറിയിച്ചു. പുതുമുഖ യുവനടിയുമായി ആര്യൻ ലഹരി ഇടപാടുകൾ നടത്തിയതായി സൂചിപ്പിക്കുന്ന ചാറ്റുകളും എൻസിബി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതാണ് ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായത്.
Discussion about this post