കലശലായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വസ്തു കണ്ട് ഡോക്ടർമാർ ഞെട്ടി. ഒരു മൊബൈൽ ഫോണാണ് യുവാവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത്. ഈജിപ്തിലെ അസ്വാന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു വിചിത്ര സംഭവം.
യുവാവിന്റെ വയറ്റിൽ എന്തോ ഉണ്ടെന്ന് പരിശോധനകളിലൂടെ ഡോക്ടർമാർക്ക് മനസ്സിലായിരുന്നു. ഇതാണ് വയറുവേദനയ്ക്ക് ഇടയാക്കിയതെന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവിലാണ് വയറ്റിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്തത്.
ആറ് മാസം മുൻപാണ് യുവാവ് മൊബൈൽ ഫോൺ വിഴുങ്ങിയത്. ഇയാൾ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. മൊബൈല്‍ ഫോണ്‍ ബാറ്ററിയില്‍ മാരകമായ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇത് വിഴുങ്ങുന്നയാളിന്റെ മരണത്തിന് വരെ കാരണമായേക്കുന്നതാണ്. ഇക്കാര്യങ്ങൾ ഡോക്ടർമാർ യുവാവിനെ പറഞ്ഞ് മനസ്സിലാക്കിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതൊരു വിചിത്ര സംഭവമെന്നാണ് യുവാവിനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്നും ഇയാൾ സുഖം പ്രാപിച്ച് വരുന്നതായുമാണ് വിവരം.
Discussion about this post