ബരാമുള്ള: കശ്മീരിൽ സൈന്യം നടത്തിയ തിരച്ചിലിൽ ലഷ്കർ ഭീകരൻ ആയുധങ്ങളുമായി പിടിയിലായി. ലഷ്കർ ഇ ത്വയിബയുടെ ഉപസംഘടനയായ ടി ആർ എഫിന്റെ പ്രവർത്തകനായ ഫറൂഖ് അഹമ്മദ് മാലിക് ആണ് പിടിയിലായത്. ബരാമുള്ളയിൽ നിന്നുമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.
ഇയാളുടെ പക്കൽ നിന്നും ചൈനീസ് ഗ്രനേഡ്, പിസ്റ്റളുകൾ, തിരകൾ എന്നിവയാണ് പിടിച്ചെടുത്തത്. കൊടും ഭീകരൻ ഹിലാൽ അഹമ്മദ് ഷെയ്ഖിന്റെ സഹായിയാണ് ഫറൂഖ് അഹമ്മദ് മാലിക് എന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
മാലികിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.








