Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മുസ്‌ലിം പള്ളികളിലെ ഇസ്ളാമിക നിര്‍മ്മിതികളും ചിഹ്നങ്ങളും വിദേശ സ്വാധീനത്തിന്റെ അടയാളമെന്ന് ചൈന; പള്ളികളുടെ രൂപം മാറ്റുന്നു

by Brave India Desk
Oct 26, 2021, 12:55 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ബീജിംഗ്: മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി കമ്യൂണിസ്റ്റ് ചൈന. മുസ്ലീം പള്ളികളില്‍ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നീക്കംചെയ്യുന്നത് ചൈന വേഗത്തിലാക്കി. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാന്‍ മസ്‌ജിദാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ പുനര്‍ നിര്‍മ്മിച്ചത്. മസ്‌ജിദിലെ പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും മിനാരങ്ങളും പൂര്‍ണമായി നീക്കി കാഴ്ചയില്‍ ഒരു സാധാരണ കെട്ടിടം പോലെയാക്കുകയായിരുന്നു. ഇതിനൊപ്പം മസ്‌ജിദിലുണ്ടായിരുന്ന ഇസ്ളാമിക ചിഹ്നങ്ങള്‍ എല്ലാം മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങള്‍ ആലേഖനം ചെയ്യുകയും ചെയ്തു. മുസ്ലീം മതത്തെ രാജ്യത്തു നിന്ന് തുടച്ചു നീക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി എന്നാണ് വിശ്വാസികള്‍ പറയുന്നത്.

എന്നാൽ മതകേന്ദ്രങ്ങളെ ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. പള്ളികളുടെ പുനര്‍ നിര്‍മ്മാണത്തിനൊപ്പം ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്. സാധാരണ ഇമാമുമാര്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് പള്ളികളില്‍ പ്രഭാഷണം നടത്തുന്നത്. എന്നാണ് സര്‍ക്കാര്‍ നിയമിക്കുന്ന ഇമാമുമാര്‍ മതുവമായി പൊരുത്തപ്പെടാത്ത കാര്യങ്ങളായിരിക്കും പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. പലപ്പോഴും സര്‍ക്കാരിന്റെ ഗുണഗണങ്ങളായിരിക്കും ഇവര്‍ വാഴ്ത്തുക എന്നാണ് വിശ്വാസികളില്‍ പറയുന്നത്.

Stories you may like

ഇറാന് വമ്പൻ പണിയുമായി സിറിയ ; ഹോർമുസ് കടലിടുക്കിന് പകരമായി പുതിയ എണ്ണ പാത ഒരുക്കാമെന്ന് വാഗ്ദാനം ; സ്വാഗതം ചെയ്ത് ട്രംപ്

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

മസ്ജിദുകളിലെ ഇസ്ളാമിക നിര്‍മ്മിതികളും ചിഹ്നങ്ങളും വിദേശ സ്വാധീനത്തിന്റെ അടയാളമാണെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. ഇത്തരം ചിഹ്നങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ വംശീയ വിഭാഗങ്ങളെ പൂര്‍ണമായും ചൈനീസ് ആക്കിമാറ്റാനാവുമെന്നും ഭരണകൂടം വിശ്വസിക്കുന്നു. ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരായ നടപടികളുടെ തുടര്‍ച്ചയാണ് അവര്‍ ഇതിനെ കാണുന്നത്.

ചൈനീസ് ജനസംഖ്യയില്‍ 12 മില്യനോളം വരുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരെ കൊ‌ടിയ പീഡനമാണ് ചൈനീസ് അധികാരികള്‍ നടത്തുന്നത്. ഇവരുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂര്‍ണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പുരുഷന്മാരില്‍ പലരും തടവിലാണ്.

സിന്‍ജിയാംഗ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമാണ് ഉയ്ഗൂര്‍. സിന്‍ജിയാംഗിനെ 1949 ലാണ് ചൈന തങ്ങളുടെ അധീനതയിലാക്കി മാറ്റിയത്. അതോടെ തുടങ്ങി ഉയ്ഗൂറുകളുടെ ദുരിതകാലവും. മുസ്ലിം വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങള്‍ സിന്‍ജിയാംഗിലെ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. പള്ളികള്‍ അടച്ചു പൂട്ടിയതിനാെപ്പം വിശുദ്ധ ഖുര്‍ ആനിനും വിലക്കിയിട്ടുണ്ട്. താടി വയ്ക്കാനോ റംസാന്‍ മാസത്തില്‍ നോമ്ബെടുക്കാനോ പാടില്ല. ഈ വിഭാഗക്കാരെ നിരന്തരം പിന്തുടരുക എന്ന ലക്ഷ്യത്തോടെ അവരുടെ വാഹനങ്ങളില്‍ നിര്‍ബന്ധിതമായി ജി പി എസ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഉയ്ഗൂര്‍ വിഭാഗക്കാരെ പൊതു ഇടങ്ങളില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഗ്ലാസ്സുകള്‍ പൊലീസുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.

Tags: Uyghur Muslimsmosque roof
Share26
Tweet
SendShare

Latest stories from this section

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

Latest News

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഇറാന് വമ്പൻ പണിയുമായി സിറിയ ; ഹോർമുസ് കടലിടുക്കിന് പകരമായി പുതിയ എണ്ണ പാത ഒരുക്കാമെന്ന് വാഗ്ദാനം ; സ്വാഗതം ചെയ്ത് ട്രംപ്

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies