തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തെഴിലാളിയെ നാട്ടുകാര്‍ പിടികൂടി. അട്ടക്കുളങ്ങരയില്‍ ഷോപ്പിംഗ് മാളില്‍ നിന്ന് നടന്നു വരികയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷോപ്പിംഗ് മാളില്‍ നിന്നു നടന്നു വരികയായിരുന്ന പെണ്‍കുട്ടിയുടെ നേരെ പ്രതി ഓടി വരികയും ഇവരുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ മാറ്റുകയും മര്‍ദിക്കുകയുമായിരുന്നു. നാട്ടുകാരുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണോയെന്ന് സംശയമുണ്ട്.
Discussion about this post