മുംബൈ: ആര്യന് ഖാന് കേസില്‍ എന്‍.സി.ബിക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും. എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. സോണല്‍ ഡയറ്കടര്‍മാരും അന്വേഷണത്തിന്റെ ഭാഗമായിരിക്കും. കേസിലെ സാക്ഷികളേയും നാളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ കോഴ ആരോപണ വിധേയനായ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) മുംബൈ മേഖല ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഡല്‍ഹിയിലെത്തി. പിന്‍വാതില്‍ വഴി എന്‍.സി.ബി ആസ്ഥാനത്തെത്തിയ അദ്ദേഹം രണ്ട് മണിക്കൂര്‍ അവിടെ ചെലവിട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്കാണ് അദ്ദേഹം എത്തിയതെന്നാണ് അഭ്യൂഹം.
Discussion about this post