തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നതും എടി വിളിയുമാണെന്ന നടി പാര്‍വതി തിരുവോത്തിന്റെ അഭിമുഖ വീഡിയോയിലെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനം.
‘നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ? പ്രേക്ഷകര്‍ അഗീകരിച്ചില്ലെങ്കില്‍ നീയൊന്നും ഒന്നും അല്ല, എ ബിഗ് സിറോ; അഹങ്കാരത്തിനു ഒരു കുറവും ഇല്ല ഒരിക്കലും അതു കുറയ്ക്കരുത്’ എന്ന് തുടങ്ങുന്ന നിരവധി കമന്റുകള്‍ ആണ് ഈ അഭിമുഖ വീഡിയോയ്ക്ക് താഴെ വരുന്നത്..
‘വരുമാനം എത്രയാണ് എന്ന് ചോദിക്കുന്നതും ദേഷ്യം ഉണ്ടാക്കാറുണ്ട്. കാരണം ഞാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോട് പോയി ചോദിക്കാറില്ല നിങ്ങള്‍ക്ക് മാസം എത്രയാണ് കിട്ടുക എന്ന്. ആര് ആര്‍ക്കാണ് ഇത്രയൊരു അവകാശം കൊടുത്തിരിക്കുന്നത് ഇങ്ങനെ ചോദിക്കാന്‍ വേണ്ടി. നമുക്കൊക്കെ സ്വകാര്യതകള്‍ ഉണ്ട്. അത് വേണം താനും.’- താരം പറയുന്നു
‘നടി ആയതുകൊണ്ട് എടീ എന്ന ഒരു വിളിയുണ്ട്. എടി നമ്മളൊക്കെ അംഗീകരിക്കുന്നത് കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത് എന്ന ഭാവം ഉണ്ട്. എത്രയോ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ കേള്‍ക്കുന്നതാണ്. ഇതാണോ മലയാളി സംസ്കാരം. നിരക്ഷകരര് ഒന്നുമല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടില്‍ നിന്നും വരുന്ന പയ്യന്മാരും ആണുങ്ങളുമാണ് ഇത് ചെയ്യുന്നതാണ് വലിയ സങ്കടം. നമ്മള്‍ക്ക് ഒരു പരിചയം ഇല്ലാത്ത ആളുകള്‍ക്ക് എങ്ങനെയാണ് അങ്ങനെ വിളിക്കാന്‍ തോന്നുന്നത്. ഞാന്‍ പക്ഷെ ഇതിനൊന്നും പ്രതികരിക്കില്ല. എന്നാല്‍ എന്റെ മൂക്കില്‍ തട്ടിയാല്‍ ഞാന്‍ പ്രതികരിക്കും’- എന്നാമായിരുന്നു താരം അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
Discussion about this post