കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 67 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഡി.ആര്.ഐ.യും എയര്‍ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കതിരൂര്‍ സ്വദേശി നവാസ് പണ്ടേത്തില് നിന്നാണ് 1385 ഗ്രാം സ്വര്‍ണം പിടിച്ചത്.
മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ഇയാള്‍ ധരിച്ച വെയ്സ്റ്റ് ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
Discussion about this post