ഇടുക്കി ഡാം ഉള്‍പ്പെടെ കെഎസ്ഇബിക്ക് കീഴിലുള്ള ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടു. ഡാം ആവശ്യമെങ്കില്‍ തുറന്നേക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഉള്‍പ്പെടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട് 139 അടിയിലേക്ക് അടുക്കുകയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമില്‍ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്.
Discussion about this post