തിരുവനന്തപുരം: ഇടത് മുന്നണി നേതാക്കൾ പ്രതികളായ കേസുകൾ കൂട്ടത്തോടെ പിൻവലിച്ച് പിണറായി സർക്കാർ. അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിൻവലിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ 930 കേസുകളും പിൻവലിക്കും.
മന്ത്രിമാരിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഏറ്റവുമധികം കേസുകളിൽ പ്രതിയായിരിക്കുന്നത്. ശിവൻകുട്ടിക്കെതിരായ 13 കേസുകള്‍ പിൻവലിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ 6 കേസുകളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പ്രതിയായ ഏഴ് കേസുകളും പിൻവലിച്ചു. ഇടത് മുന്നണിയുമായി ബന്ധപ്പെട്ട 848 കേസുകള്‍ പിൻവലിച്ചപ്പോള്‍ യുഡിഎഫ് നേതാക്കൾ പ്രതികളായ 55 കേസുകളും ബിജെപി നേതാക്കൾ പ്രതികളായ 15 കേസുകളും പിൻവലിച്ചു.
2007 മുതലുള്ള കേസുകളാണ് പിൻവലിച്ചത്.നിയമസഭയില്‍ കെകെ രമ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post