മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ റിലീസിനായി പ്രേക്ഷകർ ഏറെ ആകാംക്ഷപൂർവം കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ അടിയന്തരയോഗം നാളെ ചേരും. എക്സിക്യൂട്ടീവ് യോഗം ആണ് ചേരുന്നത്. രാവിലെ 10 30 നാണ് യോഗം.
അതേസമയം ഇടവേളക്ക് ശേഷം മലയാള സിനിമ ഇന്ന് തിയറ്ററുകളിലെത്തി. ജോജു ജോര്‍ജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ് ഉള്‍പ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളില്‍ തിയറ്ററുകളില്‍ എത്തും.
കോവിഡ് ഇടയാക്കിയ പ്രതിസന്ധിക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ മലയാള ചിത്രങ്ങളും ബിഗ് സ്ക്രീനില്‍ ഇന്നുമുതല്‍ തെളിയുകയാണ്. ഡോമിന് ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാര്‍ സിനിമയില്‍ അതിഥിയായി പൃഥ്വിരാജും എത്തുന്നുണ്ട്. കനല് സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാം, ജാഫര്‍ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മാത്യു , മാമുക്കോയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന് എന്ന ചിത്രവും ഇന്ന് തിയറ്ററുകളില്‍ എത്തും.
റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.
അതേസമയം സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും. അജഗജാന്തരം, എല്ലാം ശെരിയാകും, ഭീമന്റെ വഴി, കുഞ്ഞെല്‍ദോ തുടങ്ങിയ ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിന് എത്തും.
Discussion about this post