ഡൽഹി: ഇന്ത്യയിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. സ്ഫോടകവസ്തു നിരോധന നിയമം ഉൾപ്പെടെ ഉള്ളവ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഡൽഹി, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്താനും പ്രതികൾ പദ്ധതിയിട്ടിരുന്നു. സുഫിയാൻ ഉൾപ്പെടെ 11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ആയുധ നിയമം, യു എ പി എ എന്നിവയും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളുടെ പക്കൽ നിന്നും ഐ ഇ ഡികൾ, ബോംബ് നിർമ്മാണ സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തിരുന്നു. ബോംബ് നിർമ്മാണത്തെക്കുറിച്ച് ഓൺലൈനിൽ നിന്നും മനസ്സിലാക്കിയ പ്രതികൾ ഇതിന് വേണ്ടുന്ന അസംസ്കൃത വസ്തുക്കളിം ശേഖരിച്ചിരുന്നു. ഇതിന് ശേഷം സുഫിയാൻ ഇവ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post