ഡല്‍ഹി: സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പകരുന്ന രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച്ച ചരിത്രപരമെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവനും ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ തലവനും തമ്മിലുള്ള കൂടിക്കാഴ്ച്ച ലോകത്തിന് സമാധാന സന്ദേശം പകരുന്നതാണ്. കത്തോലിക്ക സഭയ്ക്കും വിശ്വാസി സമൂഹത്തിനും മോദി സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സമാധാനത്തിനായി നിലകൊള്ളുന്ന നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന് അഗാധ പരിജ്ഞാനമുണ്ട്. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ മറിയം ത്രേസ്യയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാനും അദ്ദേഹത്തിന്റെ സ്നേഹവും അനുഗ്രഹവും ഏറ്റുവാങ്ങാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ലോക രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമാണിത്. രണ്ട് ലോക നേതാക്കളുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ക്കായി കാത്തിരിക്കാം. ഒപ്പം മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായും – അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടിയുള്ള കൂടിക്കാഴ്ച്ചയാണ് പ്രധാനമന്ത്രി മോദി മാര്‍പ്പാപ്പയുമായി നടത്തിയതെന്ന് മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
ഇന്ത്യയ്ക്ക് സാങ്കേതിക വിദ്യയും പ്രതിരോധ സഹായവും വിദേശ നിക്ഷേപവുമൊക്കെ പ്രധാന രാഷ്ട്രങ്ങളില്‍ നിന്നും ലഭ്യമാകേണ്ടതുണ്ട്. ഈ രംഗത്ത് ഇന്ത്യയുമായി സഹകരിക്കുന്ന രാഷ്ട്രങ്ങളെല്ലാം ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളാണ്. മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയിലൂടെ ഈ രാഷ്ട്രങ്ങളുമായുള്ള ബന്ധം സുദൃഡമാകും. ആ നിലയില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി നടത്തിയ കൂടിക്കാഴ്ചയാണിത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post