Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വഴിതടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ചു തകർത്ത് കോണ്‍ഗ്രസുകാര്‍

by Brave India Desk
Nov 1, 2021, 02:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : റോഡ് ഗതാഗതം തടഞ്ഞ് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അക്രമം. സമരത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രതാരം ജോജു ജോര്ജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു.

ഇന്ധനവില വർദ്ധനവിനെതിരെ വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള പ്രധാന റോഡിലെ ഗതാഗതം പൂർണ്ണമായും തടഞ്ഞായിരുന്നു സമരം. ഒരുമണിക്കൂറിലേറെ ട്രാഫിക്ക് കുരുക്കിൽ അകപ്പെട്ടതോടെ പ്രതിഷേധവുമായി ജോജുവും ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ജോജുവിന്റെ വാഹനം കടന്നു പോകാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ . ഒടുവിൽ സിഐ തന്നെ വാഹനത്തില് കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ വാഹനത്തിന്റെ പുറകിലത്തെ ഗ്ലാസ് അടിച്ചു തകർത്തത്.

സമരത്തിനിടെ വനിതാ പ്രവർത്തകരോട് ജോജു അപമര്യാദയായി പെരുമാറിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജോജു മദ്യപിച്ചിരുന്നുവെന്നും ആളാകാൻ വേണ്ടി ഷോ നടത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതില് കുടുങ്ങിയതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തു വന്നത്. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ നടുറോഡില് രൂക്ഷമായ വാക്കുതർക്കമാണ് ഉണ്ടായത്. കോവിഡ് കാലത്ത് ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു.

സ്കൂള് തുറന്ന ദിവസം ദേശീയ പാതയില് വാഹന ഗതാഗതം സ്തംഭിപ്പിച്ച കോൺഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രോഗികൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ തടഞ്ഞു. പരീക്ഷ എഴുതാൻ വന്ന വിദ്യാർഥികളും ചികിത്സയ്ക്ക് പോയ രോഗികളും തെരുവിൽ മണിക്കൂറുകൾ വലഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ സമരം നിർത്തി.

Tags: congress attackJOJU GEORGE
Share9TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies