കൊച്ചി:ഇന്‍ഫോ പാര്‍ക്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ധനമന്ത്രി കെ.എം മാണിക്കുനേരെ കരിങ്കൊടി കാണിച്ചു.ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ലാത്തിവീശി.
നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു മാണി പരിപാടിയില്‍ പങ്കെടുക്കാനായി ഇന്‍ഫോ പാര്‍ക്കില്‍ എത്തിയത്.സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് പോലിസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.ലാത്തിചാര്‍ജ്ജില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന് പരിക്കേറ്റു.
Discussion about this post