ഗുരുഗ്രാം: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊതുസ്ഥലത്ത് നിസ്കരിക്കാനുള്ള അനുമതി ഗുരുഗ്രാം ഭരണസമിതി റദ്ദാക്കി. എട്ട് ഇടങ്ങളിൽ നിസ്കരിക്കാൻ നൽകിയിരുന്ന അനുമതിയാണ് ഭരണസമിതി പിൻവലിച്ചത്. കൂടാതെ, പൊതുസ്ഥലങ്ങളിൽ നിസ്കാരം നടക്കുന്ന മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ സമിതിയും രൂപീകരിച്ചു.
ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ സാമുദായിക ഐക്യവും സാഹോദര്യവും നിലനിർത്തലാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് വക്താവ് അറിയിച്ചു. ഈദ്ഗാഹുകളിലും മസ്ജിദുകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിലും മാത്രമേ നിസ്കരിക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post