ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും. അന്ന് അദ്ദേഹം ശങ്കരാചാര്യ സമാധിയിൽ ആദിശങ്കരന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 2013 ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന പ്രതിമയാണ് പുനർനിർമ്മിച്ചിരിക്കുന്നത്.
കൂടാതെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 130 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒരു പൊതുയോഗത്തിലും അദ്ദേഹം സംബന്ധിക്കും. 180 കോടി രൂപയുടെ വികസന പദ്ധതികൾ കൂടി അദ്ദേഹം നാടിന് സമർപ്പിക്കും.
2013ലെ പ്രളയത്തിൽ തകർന്ന കേദാർനാഥിന്റെ പുനർനിർമ്മാണം 2014ലാണ് ആരംഭിച്ചത്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ കൃത്യമായ നിർദ്ദേശങ്ങളിലൂടെയാണ് പുരോഗമിച്ചത്.
Discussion about this post