തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ ഭീതി പരത്തി ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ കേരളമടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ അയച്ചു. കേരളത്തിന് പുറമെ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഹരിയാന, ജമ്മു കശ്മീർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിദഗ്ധ സംഘം എത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്തെ ആകെ ഡങ്കി ബാധയുടെ 86 ശതമാനവും കേരളം ഉൾപ്പെടെയുള്ള 15 സംസ്ഥാനങ്ങളിൽ നിന്നാണ്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിർദേശപ്രകാരമാണ് വിദഗ്ധ സംഘം കേരളത്തിൽ എത്തുന്നത്.
കൊതുക് കടിക്കുന്നതിലൂടെ പകരുന്ന രോഗമാണ് ഡെങ്കിപ്പനി. മലിനമായ സാഹചര്യങ്ങളും വെള്ളം കെട്ടി നിൽക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടുകളുമാണ് രോഗബാധയ്ക്ക് കാരണം.












