ബംഗളൂരു: നടന് വിജയ് സേതുപതിയെ ആക്രമിച്ച മലയാളിയെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ താമസിക്കുന്ന ജോണ്സണ് എന്നയാളാണ് താരത്തെ പിന്നിലൂടെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.
പോലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്നാണ് സൂചന.
സംഭവത്തില്‍ വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന നടന് മഹാഗന്ധിക്ക് പരിക്കേറ്റു. ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വിജയ് സേതുപതി നടന്ന് വരുമ്പോള്‍ പുറകിലൂടെ ഓടിയെത്തിയ ജോണ്സണ് വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Discussion about this post