ഡൽഹി: ഇന്ത്യക്ക് അണ്ടർ-19 ലോകകപ്പ് നേടിത്തന്ന ക്യാപ്ടൻ ഉന്മുക്ത് ചന്ദ് ബിഗ് ബാഷ് ലീഗിൽ കളിക്കും. ഓസ്ട്രേലിയൻ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ഉന്മുക്ത് ചന്ദ്. ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സുമായാണ് ഉന്മുക്ത് കരാർ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനാൽ ഉന്മുക്തിന് നിലവിൽ വിദേശ ലീഗുകളിൽ കളിക്കുന്നതിന് വിലക്കില്ല. ഇപ്പോൾ ബിസിസിഐ സംവിധാനത്തിന്റെ ഭാഗമല്ലാത്തതിനാൽ ഉന്മുക്തിന് ബിഗ് ബാഷ് ലീഗിൽ കളിക്കാം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
മെൽബൺ റെനഗേഡ്സിൽ ആരോൺ ഫിഞ്ചിന് കീഴിലാണ് ഉന്മുക്ത് ചന്ദ് കളിക്കുന്നത്. ഷോൺ മാർസ്, ജെയിംസ് പാറ്റിൻസൺ, കെയ്ൻ റിച്ചാർഡ്സൺ തുടങ്ങിയവർ മെൽബണിൽ ഉന്മുക്തിന്റെ സഹകളിക്കാരാണ്. ഡിസംബർ 7ന് അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സുമായാണ് ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സിന്റെ ആദ്യ മത്സരം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കായി 21 മത്സരങ്ങൾ ഉന്മുക്ത് ചന്ദ് കളിച്ചിട്ടുണ്ട്.













Discussion about this post