കോട്ടയം: ബജറ്റ് അവതരിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് ധനമന്ത്രി കെ.എം മാണിയാണെന്ന് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് നേതാവുമായ പിസി ജോര്‍ജ്ജ് പറഞ്ഞു. മാണിയുടെ തീരുമാനത്തിനൊപ്പം പാര്‍ട്ടി നില്ക്കും. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ രക്തപ്പുഴയൊഴുക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ രക്തപ്പുഴ നീന്തിക്കയറാന്‍ തനിക്കുകഴിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പാറ്റൂര്‍ ഭൂമിയിടപാടില്‍ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും പങ്കുണ്ടെന്ന് കരുതുന്നതായും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ധനമന്ത്രിയെങ്കില്‍ ബജറ്റ് അവതരിപ്പിക്കുമെന്ന് കെ.എം മാണി പറഞ്ഞു. പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. ആരുടെയും ഉമ്മാക്കി കണ്ട് പേടിക്കുന്ന സര്‍ക്കാരല്ല ഇതെന്നും കെ.എം മാണി പ്രതികരിച്ചു.
Discussion about this post