പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ചടങ്ങ് മാത്രമാക്കി നടത്തിയ കല്‍പ്പാത്തി രഥോത്സവം നടത്താന്‍ പാലക്കാട് ജില്ലാഭരണകൂടം അനുമതി നല്‍കി. നവംബര്‍ 14-16 തീയതികളിലാണ് രഥോത്സവം നടക്കേണ്ടത്. നിയന്ത്രണങ്ങളോടെ ഉത്സവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാരവീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം.
വലിയ രഥങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ രഥസംഗമം ഉണ്ടാവില്ല. ചെറിയ രഥങ്ങള്‍ കാളയെക്കൊണ്ട് വലിപ്പിക്കുകയാവും ചെയ്യുന്നത്. അതിനാല്‍ ഇത്തവണ മോടി കുറഞ്ഞ ഉത്സവമാവും കല്‍പ്പാത്തിയില്‍ നടക്കുക. രഥോത്സവം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡും രഥോത്സവ കമ്മിറ്റിയും പാലക്കാട് എംഎല്‍എയും ചേര്‍ന്ന് ദേവസ്വം വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രഥോത്സവം നടത്താന്‍ തീരുമാനമെടുക്കാന്‍ ജില്ലാഭരണകൂടത്തിന് വകുപ്പ് നിര്‍ദേശം നല്‍കി. തിരക്ക് കുറച്ച് രഥോത്സവം നടത്താനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു.











