മുംബൈ: മുംബൈയില്‍ 15 നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേര്‍ മരിച്ചു. സബർബൻ കാന്തിവാലിയിലെ മഥുരദാസ് റോഡിലെ ‘ഹന്‍സ ഹെരിറ്റേജ്’ എന്ന ബഹുനില കെട്ടിടത്തിലാണ് തീപടര്‍ന്നത്. ശനിയാഴ്ച രാത്രി എട്ടരയോടെ കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും തീ പടര്‍ന്നു. അപകടത്തില്‍ പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏഴ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം തീപിടുത്തത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശനിയാഴ്ച രാവിലെ അഹമ്മദ് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 കോവിഡ് രോഗികള്‍ വെന്തുമരിച്ചിരുന്നു.
Discussion about this post