ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ് (ആലപ്പി ലത്തീഫ്- 85) അന്തരിച്ചു.
ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയവയുള്‍പ്പെടെ 50-ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയില്‍ എത്തുന്നത്.
പിന്നീട് ആലപ്പുഴയില്‍ വലിയകുളത്ത് പുരാവസ്തുവ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: ബീമ. മക്കള്‍: ബീന, ഹാസ്ലിം, നൈസാം, ഷാഹിര്‍(ദുബായ്). മരുമക്കള്‍: ഷാജി(ദുബായ്), കെ.എസ്. അനീഷ(ട്രേഡിങ് കമ്പനി, ആലപ്പുഴ), മുംതാസ്(വിവണ്‍ ഹോസ്പിറ്റല്‍). ഖബറടക്കം ആലപ്പുഴ മസ്താന്‍പള്ളി കിഴക്കേ ജുമാമസ്ജിദില്‍ നടന്നു.
Discussion about this post