കൊട്ടാരക്കര: ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയിലും ഒരാള്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത് . കൊട്ടാരക്കര നീലേശ്വരത്ത് പൂജപ്പുര വീട്ടിലാണ് സംഭവം. നീലേശ്വരം സ്വദേശി രാജേന്ദ്രന്‍ (55), ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.
പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിക്കുകയായിരുന്നു ഓട്ടോറിക്ഷ തൊഴിലാളിയായ രാജേന്ദ്രനും കുടുംബവമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ വീട് തുറക്കാതിരുന്നതിനാല്‍ നാട്ടുകാരെത്തി പരിശോധിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിന് പിറകിലെ ദുരൂഹത നീങ്ങിയിട്ടില്ല. രാജേന്ദ്രന് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഇത് അയല്‍വാസികളാരും സ്ഥിരീകരിച്ചിട്ടില്ല.











