തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 40 കി. മീ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുണ്ട് .ദുരന്ത സാദ്ധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങും.
തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായി. നാഗര്‍കോവിലിന് സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം, ഞായറാഴ്ചത്തെ ചെന്നൈ-എഗ്മോര്‍ -ഗുരുവായൂര്‍ ട്രെയിന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്.
Discussion about this post