ബംഗളൂരു: ഡ്രോണിന്റെ സഹായത്തോടെ ഗ്രാമത്തിലേക്ക് വാക്സിന് എത്തിച്ച് കര്‍ണാടക. ചന്ദ്രപുര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് ഹരഗഡ്ഡെ ആരോഗ്യ കേന്ദ്രത്തിലേക്കാണ് ഡ്രോണില്‍ 50 ഡോസ് വാക്സിനും സിറിഞ്ചും പറന്നെത്തിയത്.
ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പത്ത് മിനിറ്റെടുത്തു. റോഡ് മാര്‍ഗമാണെങ്കില്‍ അരമണിക്കൂറിലധികം സമയം വേണ്ടിവരും. കര്‍ണാടക ആരോഗ്യ വകുപ്പ് നാഷനല്‍ എയറോസ്പേസ് ലബോറട്ടറീസുമായ് സഹകരിച്ചാണ് (എന്‍.എ.എല്‍) വാക്സിന് വിതരണത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത്.
ചന്ദ്രപുരയില്നിന്ന് രാവിലെ 9.43ന് പറന്നുയര്‍ന്ന ഒക്റ്റകോപ്റ്റര് ഡ്രോണ്‍ 9.53ന് ഹരഗഡ്ഡെയിലെത്തി. 300 മീറ്റര്‍ ഉയരത്തിലാണ് ഡ്രോണ്‍ പറന്നത്. വാക്സിൻ, മരുന്ന് വിതരണം ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളോടെ വ്യോമ മന്ത്രാലയം അനുമതി നൽകിയിരുന്നു.
Discussion about this post