മുംബൈ: വ്യാപാരിയെ പറ്റിച്ച് ഒന്നരക്കോടി തട്ടിയെടുത്ത കേസിൽ പ്രശസ്ത നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ എഫ് ഐ ആർ ഫയൽ ചെയ്തു. മുംബൈ സ്വദേശിയായ വ്യാപാരി നിതിൻ ബറായിയുടെ പരാതിയിലാണ് നടപടി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ.
2014 ജൂലൈ മാസത്തിൽ കാഷിഫ് ഖാൻ എന്നയാളും ശില്പയും കുന്ദ്രയും ചേർന്ന് എസ് എഫ് എൽ ഫിറ്റ്നസ് കമ്പനി എന്ന സ്ഥാപനത്തിൽ 1.51 കോടി രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പൂനെയിൽ കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി തുടങ്ങാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ പണം കൊടുത്തതല്ലാതെ ഒന്നും നടന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു.
പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര ജയിൽ മോചിതനായി മൂന്ന് മാസത്തിന് ശേഷമാണ് പുതിയ കേസ്.
Discussion about this post