രാജ്യത്ത് ആദ്യമായി പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന് പശുക്കള്‍ക്ക് വേണ്ടിയാണ് പുതിയ ആംബുലന്‍സ് സംവിധാനം ഒരുക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.
515 ആംബുലന്‍സുകളാണ് പദ്ധതിയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. സേവനം ആവശ്യപ്പെട്ട് 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളുമുള്ള ആംബുലന്‍സ് സ്ഥലത്തെത്തും. പശുക്കള്‍ക്കായി ആംബുലന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും ഉത്തർപ്രദേശ് എന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ ആരംഭിക്കുന്ന പദ്ധതി പ്രകാരം ആളുകളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി ലഖ്നൗവില്‍ ഒരു കോള്‍ സെന്റര്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ മഥുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post