ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140.65 അടിയായി ഉയർന്നു. നിലവിലെ റൂള്‍ കര്‍വനുസരിച്ച് 141 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാം. മഴ കനത്താല്‍ ഷട്ടര്‍ തുറക്കും. സെക്കന്‍ഡില്‍ 2,300 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്നാട് കൊണ്ടുപോകുന്നത്.
വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകുന്നേരം പെയ്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2399.14 അടിയായി. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ഡാമിലെ ഷട്ടര്‍ ഇന്നലെ അടച്ചിരുന്നു.
മഴ കനത്തതിനെത്തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി, സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.
Discussion about this post