മുംബൈ: ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ മുംബൈ പൊലീസ് രക്ഷിച്ചു. പന്ത്നഗര്‍ എന്ന സ്ഥലത്താണ് സംഭവം.
പൂച്ചകള്‍ ബഹളം വെക്കുന്നത് കണ്ട് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
മുംബൈ പൊലീസിന്റെ നിര്‍ഭയ സ്ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ഉടനെ തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post