Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വഖഫ് ബോർഡ് സ്വത്തുക്കളിൽ കോടികളുടെ അഴിമതി; കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തത് വഖഫ് ബോര്‍ഡെന്ന് ആരോപണം

by Brave India Desk
Nov 23, 2021, 07:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: സംസ്ഥാനത്ത് കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായി കണക്കുകള്‍. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് വിവാദമായിരിക്കെയാണ് ഈ വിവരങ്ങളും പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് താത്തൂര്‍ ജുമാമസ്ജിദിന്റെ പേരില്‍ വഖഫ് ചെയ്ത അന്‍പതിലധികം ഏക്കര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടത്. ഭൂമി കയ്യേറിയിട്ടുണ്ടെന്ന് കാണിച്ച്‌ റവന്യൂ, വിജിലന്‍സ് വകുപ്പുകള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും വഖഫ് ബോര്‍ഡ് അനങ്ങിയില്ല എന്നും പറയുന്നു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗും ചില മത സംഘടനകളും പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിട്ടും അത് തിരിച്ചു പിടിക്കുന്നതിൽ വഖഫ് ബോര്‍ഡ് കുറ്റകരമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയത്.

Stories you may like

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

1961ലാണ് കോഴിക്കോട് താത്തൂര്‍ ജുമാമസ്ജിദിന് കീഴിലുളള 77 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ വഖഫ് ബോര്‍ഡിന് അപേക്ഷ നല്‍കിയത്. അന്ന് തന്നെ 50 ഏക്കറിലധികം സ്ഥലം കയ്യേറിയിട്ടുണ്ടെന്നും ഒഴിപ്പിക്കണമെന്നും കാണിച്ച്‌ പള്ളി കമ്മിറ്റി വഖഫ് ബോര്‍ഡിന് കത്ത് നല്‍കി. പക്ഷെ കയ്യേറ്റം നിര്‍ബാധം തുടര്‍ന്നു. കയ്യേറിയവര്‍ ഭൂമി മുറിച്ച്‌ വില്‍പ്പന നടത്തി. അതോടെ സ്വത്ത് തിരിച്ചുപിടിക്കാന്‍ നാട്ടുകാര്‍ ചിലര്‍ പോരാട്ടം തുടങ്ങി.

2005 ല്‍ താത്തൂര്‍ പള്ളി സ്ഥിതി ചെയ്യുന്ന പൂളക്കോട്ടെ വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് വഖഫ് കയ്യേറിയ ആളുകളുടെ പേര് വിവരങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 45/3 മുതല്‍ 53/2 വരെയുള്ള 75 ഏക്കര്‍ ഭൂമി വഖഫ് ആയിരുന്നുവെന്നും ഇപ്പോള്‍ 20 ഏക്കര്‍ 21 സെന്റ് മാത്രമേ കയ്യിലുള്ളൂവെന്നും ബാക്കി കയ്യേറിയെന്നുമാണ് റിപ്പോര്‍ട്ട്. 2015ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ വഖഫ് ബോര്‍ഡിന് നല്‍കിയ കത്തിലും കയ്യേറ്റത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നു.

താത്തൂരിലെ വഖഫ് ഭൂമിയില്‍ പ്രവേശിക്കാനോ രേഖ പരിശോധിക്കാനോ കയ്യേറ്റക്കര്‍ അനുവദിക്കുന്നില്ലെന്നും ഭൂമി സര്‍വ്വെ ചെയ്യുന്നതിന് പോലീസ് സഹായം ആവശ്യമാണെന്നും കത്തില്‍ പറയുന്നു. വഖഫ് ബോര്‍ഡ് അനങ്ങിയില്ല. ഭൂമി കയ്യേറിയവരുടെ പേരുള്‍പ്പെടുത്തി 2017ല്‍ കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

‘നിരവധി റിപ്പോര്‍ട്ടുകള്‍ വഖഫ് ബോര്‍ഡിന് മുന്നിലുണ്ട്. നടപടിയെടുക്കേണ്ടത് വഖഫ് ബോര്‍ഡാണ്. എന്നാല്‍ ബോര്‍ഡ് കയ്യേറ്റക്കാരെ സഹായിക്കുകയാണ്. ഒരു റിപ്പോര്‍ട്ടിലും തുടര്‍ നടപടിയെടുക്കുന്നില്ല. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ചുമതലുള്ളത് വഖഫ് ബോര്‍ഡിനാണ്. എന്നാല്‍ ബോര്‍ഡില്‍ പരാതിയുമായി ചെല്ലുന്നവര്‍ പുരുഷായുസ്സ് മുഴുവന്‍ ഓഫീസ് കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ബോര്‍ഡ് അംഗങ്ങളില്‍ ചിലരും ഉദ്യോഗസ്ഥരും കയ്യേറ്റക്കാരെ സഹായിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. സര്‍ക്കാര്‍ ഇതെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണം. വഖഫ് സ്ത്തുക്കള്‍ തിരിച്ചു പിടിക്കണം’- വഖഫ് പരിപാലന സമിതി സെക്രട്ടറി സൈനുദ്ദീന്‍ വാഴയൂര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ ഭൂമി കയ്യേറ്റം മരം മുറി കേസായി ചുരുക്കാന്‍ കയ്യേറ്റക്കാര്‍ക്ക് കഴിഞ്ഞു. മരം മുറിക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് വഖഫ് ബോര്‍ഡ് ഉത്തരവിട്ടെങ്കിലും അത് കടലാസിലൊതുങ്ങി. അതേസമയം വഖഫ് ഭൂമിയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ പ്രതികരിച്ചതായും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

Tags: Shiya Waqf BoardWaqf board
Share16
Tweet
Send
Share

Latest stories from this section

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

Latest News

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies