ലണ്ടന്‍: സ്പെയിന് യൂറോകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് സിയില്‍ ലക്സംബെര്‍ഗിനെ 4-0 ത്തിന് തോല്‍പ്പിച്ചാണ് സ്പെയിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ സ്പെയിനിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.
തുടക്കം മുതലേ അധ്വാനിച്ചു കളിച്ച സ്പെയിന് എതിര്ക്കെതിരെ മികച്ച പ്രകടനമാണ കാഴ്ചവെച്ചത്. കസോര്ളയും അല്കസെറുമാണ് സ്പെയിനിനു വേണ്ടി ഗോളുകള്‍ നേടിയത്. ഗ്രൂപ്പില്‍ 24 പോയിന്റോടെ ഏറ്റവും മുന്നിലാണ് സ്പെയിന്. സ്ലോവാക്യയും ഉക്രൈനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് ഇയില്‍ ഇംഗ്ലണ്ട് എസ്റ്റോണിയെ 2-ദ ന് പരാജയപ്പെടുത്തി. ഇംഗ്ലണ്ട് നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. അടുത്ത വര്‍ഷം ഫ്രാന്‍സിലാണ് യൂറോ കപ്പ് ഫുട്ബോള്‍ ഫൈനല്‍ നടക്കുന്നത്.
Discussion about this post