പാലക്കാട്: ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് സ്വദേശി യൂസഫിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
റബ്ബര്‍ ഷീറ്റ് മോഷ്ടിക്കാനായാണ് ഇയാള്‍ സന്ദീപിന്റെ വീട്ടില്‍ കയറിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ഏതാനും ദിവസം മുന്‍പ് സന്ദീപ് വാര്യര്‍ തന്നെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
റബ്ബര്‍ ഷീറ്റ് മോഷ്ടിക്കാനായി ശ്രമം നടത്തിയെങ്കിലും പൊലീസ് പട്രോളിംഗ് വാഹനം കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായി ഇയാള്‍ മൊഴി നല്കി.
Discussion about this post