ലണ്ടൻ: അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വകഭേദം ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു. മുപ്പതിലധികം ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ പടരുന്നത്. ബി1.1.529 എന്നാണ് ഈ പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്.
വാക്സിനുകൾ, ചികിത്സ, വ്യാപന ശേഷി എന്നിവയുടെ കാര്യത്തിൽ നിലവിലുള്ള നിർവചനങ്ങളെ അട്ടിമറിക്കാൻ ശേഷിയുള്ള വൈറസ് വകഭേദമാകാം ഇതെന്ന് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യ സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തി വെക്കാനും ബ്രിട്ടീഷ് പൗരന്മാരെ ക്വാറന്റീൻ ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ അടിയന്തര ജാഗ്രത ആവശ്യമായ പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു. ബോട്സ്വാനയിലും രോഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
ദക്ഷിണാഫ്രിക്കയിൽ അടിയന്തര ജാഗ്രത ആവശ്യമായ പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു. ബോട്സ്വാനയിലും രോഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
Union Health Secretary Rajesh Bhushan writes to Additional Chief Secretary/Principal Secretary/Secretary(Health) of all States/UTs that "multiple cases of a COVID-19 variant 8.1.1529 have been reported in Botswana (3 cases), South Africa (6 cases) and Honk Kong (1 case)." pic.twitter.com/80e6vtcBqg
— ANI (@ANI) November 25, 2021
പുതിയ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് പരിശോധന കർശനമാക്കി. കൂടുതൽ ജനിതക വ്യതിയാനമുള്ള വൈറസ് ആയതിനാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Discussion about this post