കൊല്ലം: കേരള – തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 60 കിലോ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന 2 ആന്ധ്ര സ്വദേശികളെ പൊലീസ് പിടികൂടി. കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാർ തെലങ്കാന റജിസ്ട്രേഷനിലാണ്. കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറൽ എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണു പരിശോധന നടത്തിയത്.












