കൊല്‍ക്കത്ത: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫുട്‌ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയിലെത്തി. വിവധ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണും. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി മുഖാമുഖം സംസാരിക്കും. വൈകീട്ട് 1977 ല്‍ മോഹന്‍ ബഗാനെതിരെ ന്യൂയോര്‍ക് കോസ്‌മോസിനുവേണ്ടി പ്രദര്‍ശന മത്സരം കളിച്ച ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സന്ദര്‍ശിക്കും. 1977 ല്‍ മോഹന്‍ ബഗാനുവേണ്ടി കളിച്ച താരങ്ങളെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, എ.ആര്‍ റഹ്മാന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ അവസാന ദിവസം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ നടക്കുന്ന ഐ.എസ്.എല്‍ മത്സരം കാണാന്‍ അദ്ദേഹം സോള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലെത്തും. 38 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്രസീലിയന്‍ താരം ഇന്ത്യയിലെത്തുന്നത്.
Discussion about this post