മുംബൈ: മുംബൈ ടെസ്റ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യൻ ഇന്നിംഗ്സിലെ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ലോക റെക്കോർഡിനൊപ്പം എത്തിയത്. ഇംഗ്ലീഷ് സ്പിന്നർ ജിം ലേക്കറും ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയും മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ബൗളർമാർ.
അജാസ് പട്ടേലിന്റെ തകർപ്പൻ ബൗളിംഗിന് മുന്നിൽ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 325 റൺസിന് പുറത്തായി. 150 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി സ്പിന്നർ അക്സർ പട്ടേൽ അർദ്ധശതകം കുറിച്ചു. നാല് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി.
സാഹയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 27 റണ്‍സെടുത്ത സാഹയെ അജാസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ താരം മകത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. തൊട്ടടുത്ത പന്തില്‍ അശ്വിനെയും മടക്കി അജാസ് ആഞ്ഞടിച്ചു. തുടർന്ന് വന്ന വിക്കറ്റുകളും അജാസ് പിഴുതു.
പാകിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനം. മുംബൈയിൽ വേരുകളുള്ള ന്യൂസിലാൻഡ് സ്പിന്നറാണ് അജാസ് പട്ടേൽ.
Discussion about this post